ലീഗ് നേതാവിന് എസ്ടിയു 
നേതാവ് റിബൽ

An STU leader has rebelled against the League district secretary in Eramala Panchayat.
വെബ് ഡെസ്ക്

Published on Nov 25, 2025, 01:36 AM | 1 min read

ഒഞ്ചിയം

ഏറാമല പഞ്ചായത്തിൽ ലീഗ് ജില്ലാ സെക്രട്ടറിക്കെതിരെ റിബലായി എസ്ടിയു നേതാവ്‌ രംഗത്ത്‌. പഞ്ചായത്തിലെ ഒമ്പതാം വാർഡ് എളങ്ങേളിയിൽ ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റർക്ക് വിമതനായി ലീഗിലെ അഷ്റഫ് കോറോത്ത് മത്സരിക്കും. അഷ്‌റഫിന്റെ രംഗപ്രവേശം ലീഗ് നേതൃത്വത്തെ ഞെട്ടിച്ചു. അഷ്‌റഫ് എസ്ടിയുവിന്റെ മണ്ഡലം ജനറൽ സെക്രട്ടറിയും ലീഗിന്റെ സജീവ പ്രവർത്തകനുമാണ്. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിനാൽ വാർഡിൽ മത്സരം കടുക്കുമെന്നുറപ്പായി. ഒ കെ കുഞ്ഞബ്ദുള്ളയെ സ്ഥാനാർഥിയാക്കരുതെന്ന് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. മദ്രസാ അധ്യാപകനായി അരനൂറ്റാണ്ട് പൂർത്തിയാക്കിയ എ വി അബൂബക്കർ മൗലവിക്ക് സ്നേഹാദരവ് സംഘടിപ്പിക്കുന്നതിന്റെ ഭാ​ഗമായി ഓർക്കാട്ടേരി ജുമാ മസ്ജിദിന് സമീപം സ്ഥാപിച്ച ഫ്ലക്‌സ്‌ ഇരുട്ടിന്റെ മറവിൽ നശിപ്പിച്ച വ്യക്തിയാണ് നിലവിലെ യുഡിഎഫിന്റെ സ്ഥാനാർഥിയെന്നും ഈ സാഹചര്യത്തിലാണ് താൻ വിമതനായി മത്സരിക്കുന്നതെന്നും അഷ്‌റഫ്‌ കോറോത്ത് പറഞ്ഞു. ലീഗ് സംസ്ഥാന നേതാവും മുൻ എംഎൽഎയുമായ പാറക്കൽ അബ്ദുള്ളയാണ് കുഞ്ഞബ്ദുള്ളയെ സംരക്ഷിക്കുന്നതെന്നും അണികളിൽ ഇക്കാര്യത്തിൽ അമർഷമുണ്ടെന്നും ആരോപണമുയർന്നു. സംഭവം കെട്ടിച്ചമച്ചതാണെന്നാണ് ഒ കെ കുഞ്ഞബ്ദുള്ളയുടെ വിശദീകരണം.



deshabhimani section

Related News

View More
0 comments
Sort by

Home