കൂടിയാട്ടത്തില്‍ നാരായണച്ചാക്യാര്‍ പെരുമ

ഇരിങ്ങാലക്കുട
കൂടിയാട്ടത്തില്‍ ഇക്കുറിയും പൈങ്കുളം നാരായണ ച്ചാക്യാര്‍ പെരുമ. ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യുപി വിഭാഗങ്ങളിലായി ഒമ്പത് ടീമുകളാണ് മത്സരിച്ചത്. ഇതില്‍ എട്ട് ടീമുകളും അരങ്ങിലെത്തിയത് നാരായണ ച്ചാക്യാരുടെ ശിക്ഷണത്തില്‍. ഒന്നാമതെത്തി സമ്മാനങ്ങള്‍ വാരിക്കൂട്ടിയതും നാരായണച്ചാക്യാരുടെ ശിഷ്യന്മാര്‍ തന്നെ. 1987 മുതല്‍ കലോത്സവങ്ങളില്‍ നിറസാന്നിധ്യമായ നാരായണച്ചാക്യാര്‍ക്ക് കലോത്സവ വേദികളൊന്നും മത്സര വേദികളല്ല. കലകളുടെ പ്രചാരണ വേദിയും കലാകാരന്മാര്‍ക്കുള്ള കലാവതരണ വേദിയുമാണ്. ചാക്യാര്‍കൂത്ത്, പാഠകം തുടങ്ങിയ മത്സരയിനങ്ങളിലും നാരായണച്ചാക്യാരുടെ ശിഷ്യര്‍ മത്സരിച്ചു.









0 comments