ദേവമാതയ്ക്ക് പത്താമൂഴം

സഹോദയ ജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ ദേവമാതാ പബ്ലിക് സ്കൂളിന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ട്രോഫി സമ്മാനിക്കുന്നു
ചെറുതുരുത്തി
ആറ്റൂർ അറഫ സ്കൂളിൽ നടന്നുവന്ന സിബിഎസ്ഇ സഹോദയ ജില്ലാ കലോത്സവത്തിൽ 1078 പോയിന്റോടെ ദേവമാത സിഎംഐ പബ്ലിക് സ്കൂൾ പത്താംതവണയും കിരീടം ചൂടി. അഞ്ചു കാറ്റഗറികളിലും ഒന്നാം സ്ഥാനം നേടി. 833 പോയിന്റ് നേടി കോലഴി ചിന്മയ വിദ്യാലയം രണ്ടാംസ്ഥാനത്തും 830 പോയിന്റോടെ പാറമേക്കാവ് വിദ്യാമന്ദിർ മൂന്നാംസ്ഥാനത്തും 823 പോയിന്റോടെ തൃശൂർ നിർമല മാത സ്കൂൾ നാലാം സ്ഥാനത്തും 813 പോയിന്റോടെ ചിറ്റിലപ്പിള്ളി ഐഇഎസ് പബ്ലിക് സ്കൂൾ അഞ്ചാം സ്ഥാനത്തുമാണ്. 75 സ്കൂളുകളിൽ നിന്നായി ആറായിരത്തിലധികം വിദ്യാർഥികൾ 147 ഇനങ്ങളിലാണ് മാറ്റുരച്ചത്. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. സഹോദയ ജനറൽ സെക്രട്ടറി ഷമീം ബാവ അധ്യക്ഷയായി. കെ എസ് അബ്ദുള്ള ആദര സന്ദേശം നൽകി. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദർ, സഹോദയ സ്കൂൾ കോംപ്ലക്സ് വൈസ് പ്രസിഡന്റ് സജീവ് കുമാർ, അറഫാ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ എസ് ഹംസ, പി എം അബ്ദുൾലത്തീഫ്, കെ എം മുഹമ്മദ്, സഹോദയ ജോ. സെക്രട്ടറി വസന്ത മാധവൻ എന്നിവർ സംസാരിച്ചു.









0 comments