തൃശൂര്‍ വെസ്റ്റ് മുന്നില്‍

ഇരിങ്ങാലക്കുട
തൃശൂര്‍ റവന്യൂ ജില്ലാ കലോത്സവത്തില്‍ ആദ്യ ദിനം പിന്നിടുമ്പോള്‍ 219 പോയിന്റുമായി തൃശൂര്‍ വെസ്റ്റ് മുന്നില്‍. 214 പോയിന്റുമായി വലപ്പാട് തൊട്ടുപിന്നാലെയുണ്ട്. 211 പോയിന്റുമായി കുന്നംകുളമാണ് മൂന്നാമത്. 207 പോയിന്റുമായി കൊടുങ്ങല്ലൂരാണ് നാലാമത്. 201 പോയിന്റുമായി തൃശൂര്‍ ഈസ്റ്റാണ് അഞ്ചാം സ്ഥാനത്ത്. ചേര്‍പ്പ് (192), മാള (192) ചാലക്കുടി (191), ഇരിങ്ങാലക്കുട (191), ചാവക്കാട് (179), വടക്കാഞ്ചേരി (180), മുല്ലശേരി (165). സ്‌കൂളുകളില്‍ 63 പോയിന്റോടെ കൊടുങ്ങല്ലൂര്‍ ഉപജില്ലയിലെ മതിലകം സെന്റ് ജോസഫ്‌സ് എച്ച്എസ്എസും തൃശൂര്‍ ഈസ്റ്റ് ഉപജില്ലയിലെ തൃശൂര്‍ എസ്എച്ച്‌സിജിഎച്ച്എസ്എസുമാണ് ഒന്നാം സ്ഥാനത്ത്. ചാലക്കുടി കാര്‍മല്‍ എച്ച്എസ്എസ് 60 പോയിന്റോടെ തൊട്ടുപിന്നാലെയുണ്ട്. മമ്മിയൂര്‍ എല്‍എഫ്‌സിജിഎച്ച്എസ്എസ് 55 പോയിന്റുമായി മൂന്നാമതുണ്ട്. തൃശൂര്‍ വിബിഎച്ച്എസ്എസും 51 പോയിന്റോടെ നാലാം സ്ഥാനത്തുണ്ട്. രാത്രി പത്തുവരെയുള്ള പോയിന്റ് നിലയാണിത്. ഇതുവരെ എട്ട് അപ്പീലുകളാണ് ലഭിച്ചിട്ടുള്ളത്.









0 comments