കലാമണ്ഡലം ഭരതനാട്യം കോഴ്‌സ്
ഡാനിയേൽ പഠനം പൂർത്തിയാക്കിയ ആദ്യ ആൺകുട്ടി

ചെറുതുരുത്തി
നൃത്ത പഠന വിഭാഗം ഭരതനാട്യം ഹ്രസ്വകാല കോഴ്സിൽ പ്രവേശനം നേടിയ ആദ്യത്തെ ആൺകുട്ടി പഠനം പൂർത്തിയാക്കി. പിറവം സ്വദേശിയും ഓസ്ട്രേലിയയിൽ സ്ഥിരതാമസക്കാരനുമായ ഡാനിയേൽ എൽദോ ജോസ് (11) ആണ് കോഴ്സ് പൂര്‍ത്തിയാക്കിയത്. 2024ലാണ് കേരള കലാമണ്ഡത്തിൽ എല്ലാ കോഴ്സുകളിലും ആൺ പെൺ വ്യത്യാസമില്ലാതെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. ഇതിനുശേഷം ഭരതനാട്യത്തിൽ പ്രവേശനം നേടുന്ന ആദ്യ മലയാളി വിദ്യാർഥിയാണ് ഡാനിയേൽ. ഓസ്ട്രേലിയയിൽ സ്ഥിരതാമസക്കാരായ പിറവം മാമലശേരി മേച്ചേരി വീട്ടിൽ എൽദോ ജോയിയുടെയും ഹണിയുടെയും മകനാണ്. പരിശീലനം പൂർത്തിയാക്കിയ ഡാനിയേലിന് രജിസ്ട്രാർ ഡോ. പി രാജേഷ് കുമാർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കലാമണ്ഡലം ഭരതനാട്യം പ്രൊഫ. ഡോ. ആർ എൽ വി രാമകൃഷ്ണൻ, കലാമണ്ഡലം രേവതി, കൃപ, എൽദോ ജോയി എന്നിവർ സംസാരിച്ചു.







0 comments