കലാഭവന്‍ മണി പാര്‍ക്കില്‍ ഓപ്പണ്‍ ജിം

ചാലക്കുടി
കലാഭവന്‍ മണി പാര്‍ക്കില്‍ ഓപ്പണ്‍ ജിം പ്രവര്‍ത്തനമാരംഭിച്ചു. നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 8.5ലക്ഷം രൂപ ഉപയോഗിച്ചാണ് ഓപ്പണ്‍ ജിം സ്ഥാപിച്ചത്. ബെന്നി ബെഹനാന്‍ എംപി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ഷിബു വാലപ്പന്‍ അധ്യക്ഷനായി. നിറ്റാ ജലാറ്റിന്‍ കമ്പനി ജനറൽ മാനേജര്‍ പോളി സെബാസ്റ്റ്യന്‍, എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ കെ കെ രാജു, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സി ശ്രീദേവി, കെ വി പോള്‍, ബിന്ദു ശശികുമാര്‍, ബിജു എസ് ചിറയത്ത്, നിത പോള്‍ എന്നിവര്‍ സംസാരിച്ചു.








0 comments