സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തലപ്പള്ളി താലൂക്ക് സ്വാതന്ത്ര്യദിനാഘോഷത്തിൽ കെ രാധാകൃഷ്ണൻ എംപി പതാക ഉയർത്തുന്നു
തൃശൂര്‍
ജില്ലയില്‍ വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്വാതന്ത്ര്യദിനത്തില്‍ ഹരിതകേരളം മിഷനും കോൺഫെഡറേഷൻ ഓഫ് റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷനും ചേര്‍ന്ന് വൃക്ഷവല്‍ക്കരണ ക്യാമ്പെയിന്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ ജി ധീരജ് അധ്യക്ഷനായി. സി ദിദിക, എസ് സനല്‍കുമാര്‍, രാജഗോപാല്‍, എ പി രാജന്‍, എം ഹരിദാസ് എന്നിവര്‍ സംസാരിച്ചു. മാവിന്‍ തൈകളും വിതരണം ചെയ്തു. ജനതാദൾ (എസ്) ജില്ലാ കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷം ജില്ലാ പ്രസിഡന്റ് അഡ്വ. സി ടി ജോഫി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ ജില്ലാ പ്രസിഡന്റ് എം ഹരിദാസ് പതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിന സന്ദേശവും നല്‍കി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡിസിസി ഓഫീസിൽ പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ദേശീയ പതാക ഉയർത്തി. വടക്കാഞ്ചേരി തലപ്പിള്ളി താലൂക്ക് അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കെ രാധാകൃഷ്ണൻ എംപി പതാക ഉയർത്തി. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായി. യു ആർ പ്രദീപ് എംഎൽഎ മുഖ്യാതിഥിയായി. വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ, വൈസ് ചെയർപേഴ്സൺ ഷീല മോഹൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എം ആർ അനൂപ്കിഷോർ, തലപ്പിള്ളി താലൂക്ക് തഹസിൽദാർ എം ആർ രാജേഷ് എന്നിവർ സംസാരിച്ചു. വരവൂർ കൊറ്റുപുറം മഹാത്മ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം ക്ലബ് സെക്രട്ടറി എം ആർ രതിമോഹൻ പതാക ഉയർത്തി ഉത്ഘാടനം ചെയ്തു. കെ എസ് വിജയ വത്സലൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കെ എസ് ഭക്തവത്സലൻ അധ്യക്ഷനായി. എം കെ മുരളീധരൻ, ടി ഡി ഷെൽ എന്നിവർ സംസാരിച്ചു. തളി നെഹ്റു സ്മാരക വായനശാലയുടെ സ്വാതന്ത്ര്യദിനാഘോഷം പി രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ വി ശ്രീധരൻ പതാക ഉയർത്തി. സി കെ വിനോദ്, ടി പി എ ഹമീദ്, കവിത ലക്ഷ്മി എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ പരിപാടികൾ നടന്നു.









0 comments