ഇലഞ്ഞിത്തറ മേളത്തിന് കിഴക്കൂട്ട് അനിയൻമാരാർ പ്രമാണിയാകും

തൃശൂർ
തൃശൂർ പൂരത്തിന്റെ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിന് പ്രമാണിയായി കിഴക്കൂട്ട് അനിയൻമാരാരെ പാറമേക്കാവ് ദേവസ്വം നിശ്ചയിച്ചു. 2026 ഏപ്രിൽ 26നാണ് ഇത്തവണത്തെ പൂരം. തൃശൂർ പൂരത്തിന്റെ മുഖ്യ പങ്കാളിയായ പാറമേക്കാവ് വിഭാഗക്കാരുടെ വടക്കുന്നാഥ ക്ഷേത്ര മതിൽക്കെട്ടിനകത്തെ പാണ്ടിമേളമാണ് ഇലഞ്ഞിത്തറ മേളമായി അറിയപ്പെടുന്നത്. മുന്നൂറോളം കലാകാരന്മാരാണ് പാണ്ടിയുടെ പെരുക്കത്തിനായി ഇലഞ്ഞിയുടെ ചുവട്ടിൽ അണിനിരക്കുക. പെരുവനം ഗോപാലകൃഷ്‌ണൻ (മേളം–വീക്കം), ചേർപ്പ് നന്ദൻ (ഇലത്താളം), മച്ചാട് രാമചന്ദ്രൻ (കൊന്പ് ), കിഴക്കൂട്ട് നന്ദൻ (കുഴൽ). രാത്രി നടക്കുന്ന എഴുന്നള്ളിപ്പിനോടനുബന്ധിച്ചുള്ള പഞ്ചവാദ്യത്തിൽ ചോറ്റാനിക്കര നന്ദപ്പൻ മാരാർ (തിമില), കലാമണ്ഡലം കുട്ടിനാരായണൻ (മദളം), പരയ്‌ക്കാട് ബാബു (ഇലത്താളം), മച്ചാട് രാമചന്ദ്രൻ (കൊന്പ്), തിരുവില്വാമല ജയൻ (ഇടയ്‌ക്ക) എന്നിവരാണ് മറ്റ് വാദ്യകലാകാരമാർ.









0 comments