നേന്ത്രവാഴ കൃഷിത്തോട്ടത്തിൽ വിളവെടുത്തു

എരുമപ്പെട്ടിയിൽ സോയൽ സർവ്വേ ജില്ലാതല മാതൃക നേന്ത്രവാഴ കൃഷിത്തോട്ടം വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡണ്ട് എസ് ബസന്ത്ലാൽ ഉദ്ഘാടനം ചെയ്യുന്നു
എരുമപ്പെട്ടി
ജില്ലാ സോയിൽ സർവേ മാതൃകാ നേന്ത്രവാഴ കൃഷി വിളവെടുപ്പ് എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത്ലാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷീജ സുരേഷ് അധ്യക്ഷയായി. സോയിൽ സർവേ ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്‌ടർ സി ബി ദീപ, ജില്ലാ സോയൽ സർവേ അസിസ്റ്റന്റ് ഡയറക്ടർ എൻ എം ധന്യ സോയൽ സർവേ ഓഫീസർ എം എ സുധീർ ബാബു, എം കെ ജോസ്, സ്വപ്ന പ്രദീപ്, എം സി ഐജു, മാഗി അലോഷ്യസ്, ഡോ. ഗവാസ് രാജേഷ്, ഹൈടെക് വാഴ കർഷകൻ രാജ നാരായണൻ തിരുവില്വാമല, മാത്യകാ നേന്ത്രവാഴ കർഷകൻ കെ ബാബു എന്നിവർ സംസാരിച്ചു. കൊരവൻകുഴി ബാബുവിന്റെ കൃഷിയിടത്തിലെ 40 സെന്റ് സ്ഥലത്ത് 400 നേന്ത്രവാഴ നട്ടാണ് പരീക്ഷണാടിസ്ഥാനത്തിൽ മാതൃക നേന്ത്രവാഴ കൃഷിയൊരുക്കിയത്.









0 comments