അന്താരാഷ്‌ട്ര തീരശുചീകരണ ദിനം
നാട്ടികയില്‍നിന്ന് 310 കിലോ മാലിന്യം നീക്കി

നാട്ടിക ബീച്ച് ശുചീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്‌ഘാടനം ചെയ്യുന്നു
നാട്ടിക
അന്താരാഷ്ട്ര തീരദേശ ശുചീകരണദിനത്തോടനുബന്ധിച്ച് നാട്ടിക ബീച്ചില്‍ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. 310 കിലോ അജൈവ മാലിന്യം ശേഖരിച്ചു. കേന്ദ്ര പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായാണ് ‘സേവാ പര്‍വ് 2025' ബീച്ച് ക്ലീനിങ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് ഉദ്ഘാടനംചെയ്തു. തീരസംരക്ഷണത്തിന്റെ ഭാഗമായി കണ്ടല്‍ച്ചെടി നട്ടുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. അസി. കലക്ടര്‍ സ്വാതി മോഹന്‍ റാത്തോഡ് അധ്യക്ഷയായി. ശുചീകരണ യജ്ഞം അസി. കലക്ടര്‍ സ്വാതി മോഹന്‍ റാത്തോഡ് ഫ്ലാഗ്ഓഫ് ചെയ്തു. നാട്ടിക എസ്‌എന്‍ കോളേജ്, വലപ്പാട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍, തൃപ്രയാര്‍ ഗവ. ശ്രീരാമ പോളിടെക്‌നിക്, നാട്ടിക ഗവ. ഫിഷറീസ് സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികൾ, ഹരിതകര്‍മ സേനാംഗങ്ങള്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, തീരദേശവാസികള്‍ തുടങ്ങിയവര്‍ പങ്കാളികളായി. പ്ലാസ്റ്റിക് കുപ്പികള്‍, ചെരിപ്പുകള്‍, പേപ്പറുകള്‍, ഗ്ലാസ്, തെര്‍മോകോള്‍, പ്ലാസ്റ്റിക് കവറുകള്‍ എന്നിവയുള്‍പ്പെടെയുള്ള 310 കിലോ അജൈവ മാലിന്യങ്ങളാണ് തരംതിരിച്ച് നീക്കംചെയ്തത്.









0 comments