കൂടിയാട്ടം ഫെസ്റ്റിന് തുടക്കം

കേരളകലാമണ്ഡലം കൂടിയാട്ട വിഭാഗത്തിന്റെ ഇന്റർനാഷണൽ കൂടിയാട്ടം ഫെസ്റ്റിന് ഹോർത്തൂസ് മലബാറിക്കസ് ഗാർഡനിൽ തുടക്കം കുറിക്കുന്നു
ചെറുതുരുത്തി
കേരളകലാമണ്ഡലം കൂടിയാട്ടവിഭാഗത്തിന്റെ ഇന്റർനാഷണൽ കൂടിയാട്ടം ഫെസ്റ്റിവലിന് നെടുമ്പുരയിൽ പ്രവർത്തിക്കുന്ന ഹോർത്തൂസ് മലബാറിക്കസ് ഗാർഡനിൽ തുടക്കം. ഹോർത്തൂസ് മലബാറിക്കസ് എംഡി സാം സന്തോഷ് അധ്യക്ഷനായി. കലാമണ്ഡലം വൈസ്ചാൻസിലർ ഡോ. ബി അനന്തകൃഷ്ണൻ, രജിസ്ട്രാർ ഡോ. പി രാജേഷ് കുമാർ, മുൻ വൈസ്ചാൻസലർ ഡോ. കെ ജി പൗലോസ്, കലാമണ്ഡലം ശിവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. തുടർന്ന് കലാമണ്ഡലം റിത് മണ്ഡല എന്ന വാദ്യസമന്വയം കലാപരിപാടി അരങ്ങേറി.









0 comments