ഒരു നെല്ലും മീനും പദ്ധതിക്ക് തുടക്കം

പഴഞ്ഞി കൂട്ടുകൃഷി സഹകരണ സംഘത്തിന്റെ ‘ഒരു നെല്ലും മീനും പദ്ധതി' ആരംഭിച്ചപ്പോൾ
കുന്നംകുളം
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ‘ഒരു നെല്ലും മീനും’ പദ്ധതിയുടെ ഭാഗമായി കാട്ടകാമ്പാൽ പഞ്ചായത്തിലെ പഴഞ്ഞി കൂട്ടുകൃഷി സഹകരണ സംഘം പാടശേഖരത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എസ് മണികണ്ഠൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷീജ സുഗതൻ അധ്യക്ഷയായി. പഞ്ചായത്തംഗം എം കെ സുധീർ, ബ്ലോക്ക് ഫിഷറീസ് കോ–ഓർഡിനേറ്റർ അർച്ചന ശ്രീനിഷ് എന്നിവർ സംസാരിച്ചു.









0 comments