വാച്ചുമരത്ത് കാട്ടാന കാർ തകർത്തു

വാച്ചുമരത്ത് കാട്ടാന കാര്‍ തകർക്കുന്നതിന്റെ തത്സമയ ദൃശ്യം
ചാലക്കുടി
മലക്കപ്പാറ റോഡില്‍ വാച്ചുമരത്ത് കാട്ടാന കാര്‍ തകർത്തു. പിഞ്ചുകുട്ടിയും ദമ്പതികളും അത്ഭുതകരമായി രക്ഷപ്പെട്ടു. കറുകുറ്റി സ്വദേശി എലുവത്തിങ്കല്‍ സെബിനും കുടുംബവും സഞ്ചരിച്ച കാറാണ് കാട്ടാന ആക്രമിച്ചത്. ആക്രമിച്ച കാറില്‍നിന്നും പിന്നീട് ഹെഡ്‌ലൈറ്റുകളും ആന്‍ഡ്രോയ്ഡ് സെറ്റും മോഷണം പോയി. മലക്കപ്പാറയിലേക്കുള്ള യാത്രയില്‍ വാച്ചുമരത്തുവച്ച് കാര്‍ കേടായി. തുടര്‍ന്ന് ഇവര്‍ പുറത്തിറങ്ങി ബോണറ്റ് തുറക്കുന്നതിനിടെ ആനക്കൂട്ടം കാറിനടുത്തെത്തി. ഈ സമയം ഇതുവഴി വന്ന ട്രാവലറില്‍ കയറി ഇവര്‍ തിരിച്ചുപോയി. വരുന്നവഴി വാഴച്ചാല്‍ വനംവകുപ്പ് ഓഫീസില്‍ അറിയിക്കുകയും ചെയ്തു. രാത്രിയോടെ ബന്ധുക്കളുമായി ഇവിടെയെത്തിയെങ്കിലും കാറിന് ചുറ്റും കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതിനെ തുടര്‍ന്ന് തിരിച്ചുപോയി. അടുത്ത ദിവസം പകല്‍ കാറെടുക്കാനെത്തിയപ്പോഴാണ് കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയില്‍ കണ്ടത്. ആനക്കൂട്ടം തകര്‍ത്ത കാറില്‍ നിന്നും ഹെഡ് ലൈറ്റുകള്‍, ആൻഡ്രോയിഡ് സെറ്റ് എന്നിവ മോഷണവും പോയിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊലീസിൽ പരാതിയും നല്കി.









0 comments