ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം

പട്ടിക്കാട്
വാണിയംപാറ പെരുംതുംമ്പയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. കുട്ടിയാന ഉൾപ്പെടെ അഞ്ചോളം ആനകളാണ് ഇറങ്ങിയത്. പ്രദേശത്തെ വൈദ്യുതി വേലി തകരാറിലായതാണ് ജനവാസ മേഖലയിൽ ആനക്കൂട്ടം ഇറങ്ങാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. വീടുകൾക്ക് സമീപമുള്ള പാതകളിലൂടെ രാത്രി ആനകൾ പോയതിന്റെ അടയാളങ്ങളുണ്ട്. പിണ്ടങ്ങളും ആനയുടെ ചവിട്ടടികളും കണ്ട് പ്രദേശവാസികൾ പരിഭ്രാന്തരാണ്.









0 comments