വൈദ്യുത അപകടങ്ങൾ
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധന കാര്യക്ഷമമാക്കണം

ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള ജില്ലാ സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു
പുഴയ്ക്കൽ
വൈദ്യുത നിയമത്തിന് വിരുദ്ധമായി സിവിൽ കരാറുകാർ ഇലക്ട്രിക്കൽ വർക്കുകൾ ഏറ്റെടുത്തുനടത്തുന്നതും ലൈസൻസില്ലാത്ത തൊഴിലാളികൾ ജോലി ചെയ്യുന്നതും വൈദ്യുത അപകടങ്ങൾ ഉണ്ടാകുന്നതിനാൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധന കാര്യക്ഷമമാക്കണമെന്ന് ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സിഐടിയു) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി എസ് ഷൈൻ നഗറിൽ (അടാട്ട് പഞ്ചായത്ത് മുതുവറ കമ്യുണിറ്റി ഹാൾ ) ചേർന്ന സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം വി ഷാജഹാൻ അധ്യക്ഷനായി. ഇ ഡി രാജേഷ് രക്തസാക്ഷി പ്രമേയവും കെ കെ സജീവൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം ജി കിരൺ പ്രവർത്തന റിപ്പോർട്ടും സി സുധീർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പി കെ പുഷ്പകരൻ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, ഐ കെ വിഷ്ണുദാസ്, കെ എസ് സുഭാഷ്, ഇ സി ബിജു, കെ എസ് കൃഷ്ണകുമാർ, സി എ തോമസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം വി ഷാജഹാൻ (പ്രസിഡന്റ്), എം കെ ശിവദാസൻ, വിപി ജോണി, കെ ആർ രമേഷ് (വൈസ് പ്രസിഡന്റുമാർ), എം ജി കിരൺ (സെക്രട്ടറി), കെ കെ സജീവൻ, ഇ ഡി രാജേഷ്, കെ എസ് മനോജ് (ജോയിന്റ് സെക്രട്ടറിമാർ), കെ മണികണ്ഠൻ (ട്രഷറർ).









0 comments