ഡിവൈഎഫ്ഐ സ്ഥാപിത ദിനം ആചരിച്ചു

ഡിവൈഎഫ്ഐ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചാവക്കാട് ബ്ലാങ്ങാട് യൂണിറ്റിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ പതാക ഉയർത്തുന്നു
തൃശൂർ
പോരാട്ടങ്ങളുടെ 45 വർഷങ്ങൾ പിന്നിട്ട ഇന്ത്യൻ യുവതയുടെ സമരപ്രസ്ഥാനമായ ഡിവൈഎഫ്ഐ നവംബർ മൂന്നിന് സ്ഥാപിത ദിനം ആചരിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരും ആദ്യകാല നേതാക്കളും കെഎസ്‌വൈഎഫ് നേതാക്കളും ദിനാചരണത്തിന്റെ ഭാഗമായി. മുൻ ജില്ലാ പ്രസിഡന്റുമാരായ കെ വി അബ്ദുൾഖാദർ ചാവക്കാട് ബ്ലാങ്ങാട് യൂണിറ്റിലും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ വടക്കാഞ്ചേരി കുമരനല്ലൂർ യൂണിറ്റിലും പതാക ഉയർത്തി. മുൻ ജില്ലാ ട്രഷറർ കെ കെ രാമചന്ദ്രൻ എംഎൽഎ ഒല്ലൂർ തലവണിക്കര യൂണിറ്റിലും മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ അന്നമനട നോർത്ത് യൂണിറ്റിലും പതാക ഉയർത്തി. ഡിവൈഎഫ്ഐയുടെ ആദ്യ ജില്ലാ പ്രസിഡന്റ് കെ എഫ് ഡേവിസ് മറ്റം യൂണിറ്റിലും മുൻ ജില്ലാ പ്രസിഡന്റുമാരായ വർഗീസ് കണ്ടംകുളത്തി കവിത റോഡിലും കെ വി സജു പൊന്നൂക്കരയിലും പി എസ് വിനയൻ മാടക്കത്തറയിലും പതാക ഉയർത്തി. മുരളി പെരുനെല്ലി എംഎൽഎ മണലൂർ ഊരകം യൂണിറ്റിൽ പതാക ഉയർത്തി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ ഇരിങ്ങാലക്കുട ബ്ലോക്ക് സെന്റർ യൂണിറ്റിലും സെക്രട്ടറി കെ എസ് റോസൽരാജ് മതിക്കുന്ന് ഇ എം എസ് യൂണിറ്റിലും ട്രഷറർ കെ എസ് സെന്തിൽകുമാർ ഒളരി സെന്റർ യൂണിറ്റിലും പതാക ഉയർത്തി.









0 comments