വാഹനമിടിച്ച് ബസ് സ്റ്റോപ്പ് തകർന്നു
പുനപുനർനിർമിച്ച് ഡിവൈഎഫ്‌ഐ ർനിർമിച്ച് ഡിവൈഎഫ്‌ഐ

അഷ്ടമിച്ചിറ ബസ് സ്റ്റോപ്പ് പുതുക്കിപ്പണിയുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ
അഷ്ടമിച്ചിറ
അജ്ഞാന വാഹനമിടിച്ച് പൂർണമായി തകർന്ന ബസ് സ്റ്റോപ്പ് താൽക്കാലികമായി പുനർനിർമിച്ച് ഡിവൈഎഫ്‌ഐ അഷ്ടമിച്ചിറ മേഖലാ കമ്മിറ്റി. അഷ്ടമിച്ചിറയിൽനിന്ന് ചാലക്കുടിയിലേക്ക് പോകുന്ന വഴിയിലുള്ള ബസ് സ്റ്റോപ്പാണ് വെള്ളിയാഴ്ച രാത്രി വൈകി അജ്ഞാത വാഹനം ഇടിച്ച് തകർന്നത്. വാഹനം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയ ശേഷം നിർത്താതെ പോവുകയായിരുന്നു. സംഭവത്തിൽ നാട്ടുകാർ മാള പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മാള അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാജീവ് നമ്പീശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തുകയും ആവശ്യമായ സുരക്ഷാ സൗകര്യം ഒരുക്കുകയും ചെയ്തു. പൊതുജനങ്ങളുടെ യാത്രാസൗകര്യം തടസ്സപ്പെടാതിരിക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ സ്വീകരിച്ച അടിയന്തര നടപടി മാതൃകാപരമാണെന്ന് നാട്ടുകാർ പറഞ്ഞു. ഡിവൈഎഫ്ഐ പ്രസിഡന്റ് വി എസ് ശരത്, മേഖലാ സെക്രട്ടറി എം എസ് അക്ഷയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.









0 comments