സോപാൻ ടെസ്റ്റ് ക്യാമ്പ് സമാപിച്ചു

കുട്ടികൾ ശുചീകരണം നടത്തുന്നു
കൊടകര
കൊടകര ജിഎൻബിഎച്ച്എസിൽ നടന്ന സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ദ്വിതീയ സോപാൻ ടെസ്റ്റ് ക്യാമ്പ് സമാപിച്ചു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിവിധ ഹയർ സെക്കന്‍ഡറി സ്കൂളുകളിലെ 500 സ്കൗട്ടുകളും ഗൈഡുകളും ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാര്‍ഥികള്‍ കൊടകരയിലെ ടേക്ക് എ ബ്രേക്ക് വഴിയിടം ശുചീകരിച്ചു. ജില്ലാ ഓർഗനൈസിങ് കമീഷണർ കെ ഡി ജയപ്രകാശ്, പരിശീലകരായ ഡോണൽ ഡിസിൽവ, ലിലിയാൻ സി ഡയസ്, കെ കല്പന, ജോബിൻ എം തോമസ് എന്നിവർ നേതൃത്വം നല്‍കി.









0 comments