print edition കാഴ്‌ച പരിമിതരുടെ വനിതാ ക്രിക്കറ്റ് ; ഇന്ത്യക്ക് ലോകകപ്പ്

നേപ്പാളിനെ തോൽപ്പിച്ച് ലോകചാമ്പ്യൻമാരായ ഇന്ത്യൻ ടീം ദേശീയ പതാകയുമായി ആഘോഷത്തിൽ

Sports Desk
Published on Nov 24, 2025, 12:32 AM | 1 min read
കൊളംബോ
കാഴ്‌ചപരിമിതർക്കായുള്ള ആദ്യ വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ സ്വന്തമാക്കി. ഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി.
സ്‌കോർ: നേപ്പാൾ 114/5(20), ഇന്ത്യ 117/3(12.1)
ഇന്ത്യൻ ബാറ്റർ ഫുല സരൺ കളിയിലെ താരമായി. 27 പന്തിൽ 44 റണ്ണുമായി പുറത്താകാതെനിന്നു. കരുണ കുമാരി 42 റണ്ണുമായി പിന്തുണച്ചു.








0 comments