മയക്കുമരുന്ന് വിൽപ്പന: പ്രതിയെ ജയിലലടച്ചു

മുഹമ്മദ് ബഷീർ
ഇരിങ്ങാലക്കുട
മയക്ക്മരുന്ന് വിൽപ്പന നടത്തിയയാളെ പിഐടിഎൻഡിപിഎസ് നിയമപ്രകാരം ജയിലലടച്ചു. പടിയൂർ മുഞ്ഞനാട് സ്വദേശി മലയമ്പലം വീട്ടിൽ മുഹമ്മദ് ബഷീർ ( 29) നെയാണ് ലഹരിക്കേസുകളിൽ ജയിലലടച്ചത്. റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ആഭ്യന്തര വകുപ്പ് ഇയാളെ ഒരു വർഷത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ റൂറൽ പൊലീസ് മുഹമ്മദ് ബഷീറിനെ അറസ്റ്റ് ചെയ്‌തു.









0 comments