വാദിക നാടകരാവ് സമാപിച്ചു

കുഴൂർ വാദിക സാംസ്കാരിക വേദി സംഘടിപ്പിച്ച നാടകരാവിന്റെ സമാപന സമ്മേളനവും വാദിക വനിതാവേദിയും ഡോ.രാജു ഡേവിസ് പെരേപ്പാടൻ ഉദ്ഘാടനം ചെയ്യുന്നു
കുഴൂർ
കുഴൂർ വാദിക സാംസ്കാരിക വേദി സംഘടിപ്പിച്ച ഒമ്പതാം നാടകരാവിന്റെ സമ്മേളനവും വാദിക വനിതാ വേദിയുടെ ഉദ്ഘാടനവും ഡോ.രാജു ഡേവിസ് പെരേപ്പാടൻ നിർവഹിച്ചു. വാദിക വനിതാവേദി പ്രസിഡന്റ് സുധാ ദേവദാസ് അധ്യക്ഷയായി. സൈനിക സ്കൂളിന് അനുമതി ലഭിച്ച ഡോ.രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിനുള്ള ആദരം കെ പി പത്രോസ് കണ്ടംകുളത്തി വൈദ്യൻ വൈദ്യശാല എംഡി കെ പി വിത്സൺ നൽകി. ടി എസ് പുഷ്പൻ, സേതുമോൻ ചിറ്റേത്ത്, പി ആർ അജിത്ത്കുമാർ,രശ്മി പ്രദീപ്,സിന്ധു ഷാജി, എം ഡി ജീജ എന്നിവർ സംസാരിച്ചു. ചികിത്സ സഹായങ്ങളും കുഴൂർ ഗവ.ഹൈസ്കൂളിലേക്ക് കംപ്യൂട്ടർ മേശയും വിതരണം ചെയ്തു.









0 comments