ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്ക് നാടകക്കളരി

തൃശൂർ രംഗചേതനയുടെ നാടക കളരി കാര്യാട്ടുകര അംഹയിൽ നടൻ സുനിൽ സുഖദ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കു വേണ്ടി തൃശൂർ രംഗചേതനയുടെ നാടക ക്കളരി കാര്യാട്ടുകര അംഹയിൽ ആരംഭിച്ചു. ഇതിനകം 10 നാടകങ്ങൾ അംഹയിലെ കൂട്ടുകാർ അരങ്ങിൽ അവതരിപ്പിച്ചിട്ടുണ്ട്. തിയറ്റർ തെറാപ്പിയിലൂടെ അവരുടെ ശാരീരിക മാനസികാവസ്ഥയിൽ മാറ്റങ്ങൾ വരുത്തുകയാണ് ലക്ഷ്യം. നാടകക്കളരി നാടക, സിനിമാ നടൻ സുനിൽ സുഖദ ഉദ്‌ഘാടനം ചെയ്‌തു. അംഹ സ്ഥാപക ഡോ. പി ഭാനുമതി അധ്യക്ഷയായി. കെ വി ഗണേഷാണ് നാല് മാസം നീണ്ടുനിൽക്കുന്ന നാടകക്കളരിയിലൂടെ പുതിയ നാടകം ഒരുക്കുന്നത്. "സന്തോഷ രാജകുമാരൻ', "അപ്പ... അമ്മ' എന്നീ രണ്ട് നാടകങ്ങൾ അംഹയിലെ നടീനടൻമാർ രംഗചേതനയുടെ സഹകരണത്തോടെ വേദികളിൽ അവതരിപ്പിക്കുന്നുണ്ട്. നാടകാവതരണത്തിന് അവസരം ഒരുക്കാൻ ആഗ്രഹിക്കുന്നവർക്ക് 9447114276 നമ്പറിൽ ബന്ധപ്പെടാം.









0 comments