ദേശാഭിമാനിക്ക് നാടെങ്ങും സ്വീകാര്യത

തൃശൂർ
നേരിന്റെയും തൊഴിലാളികളുടെയും ശബ്ദമായ ദേശാഭിമാനി പത്ര പ്രചാരണം ജില്ലയിൽ ഉൗർജിതം. സിപിഐ എം നേതൃത്വത്തിൽ ബ്രാഞ്ച് തലങ്ങളിൽ വരിക്കാരെ ചേർക്കൽ പ്രവർത്തനം നടക്കുകയാണ്. സംസ്ഥാന–ജില്ലാ– ഏരിയ– ലോക്കൽ നേതാക്കളും ജനപ്രതിനിധികളും വരിക്കാരെ ചേർക്കാൻ രംഗത്തിറങ്ങുന്നുണ്ട്. തൊഴിലാളികളും ജീവനക്കാരും സംഘടിതമായി വാർഷിക വരിക്കാരാവുന്നുണ്ട്. ഇതോടൊപ്പം സമൂഹത്തിലെ സമസ്‌ത വിഭാഗങ്ങളും വരിക്കാരാവുന്നു. ഇടതുപക്ഷ രാഷ്‌ട്രീയക്കാരല്ലാത്തവരും ദേശാഭിമാനി വരിക്കാരാവുന്നുവെന്നതാണ് സവിശേഷത. സെപ്‌തംബർ 23 അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം മുതൽ ഒക്‌ടോബർ 20 സി എച്ച് കണാരൻ ദിനം വരെ പത്രപ്രചാരണം സംഘടിപ്പിക്കാനാണ് സിപിഐ എം തീരുമാനം. പത്രപ്രചാരണാർഥം ലോക്കൽ– ഏരിയ തലങ്ങളിൽ കുടുംബസംഗമങ്ങളും സെമിനാറുകളും സംഘടിപ്പിച്ചു. പല ബ്രാഞ്ചുകളും ക്വാട്ടയേക്കാൾ കൂടുതൽ വരിക്കാരെ ചേർത്ത് ആവേശകരമായ മുന്നേറ്റമാണ് നടത്തുന്നത്. വരിക്കാരെ ചേർക്കുന്ന പ്രവർത്തനം പൂർത്തീകരിക്കുന്നതോടെ ലോക്കൽ – ഏരിയ തലങ്ങളിൽ ഏറ്റുവാങ്ങൽ ചടങ്ങുകൾ സംഘടിപ്പിക്കും.









0 comments