ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങി

കുന്നംകുളം ഏരിയയിലെ ദേശാഭിമാനി വാർഷിക വരിസംഖ്യ ഏരിയ സെക്രട്ടറി കെ കൊച്ചനിയനിൽനിന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ ഏറ്റുവാങ്ങുന്നു
കുന്നംകുളം
കുന്നംകുളം ഏരിയയിൽ ചേർത്ത ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും ഏറ്റുവാങ്ങി. ടി കെ കൃഷ്ണൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ കൊച്ചനിയനിൽനിന്ന് സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ ഏറ്റുവാങ്ങി. ഏരിയ കമ്മിറ്റിയംഗം എം എൻ മുരളീധരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി കെ വാസു, എം ബാലാജി, ജില്ലാ കമ്മിറ്റിയംഗം എം എൻ സത്യൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ പി എം സോമൻ, എം ബി പ്രവീൺ എന്നിവർ സംസാരിച്ചു.









0 comments