സ്വകാര്യ ആശുപത്രിയിൽ അതിക്രമം നടത്തിയ യുവാവ് പിടിയിൽ

ക്രിസ്റ്റോ
പുതുക്കാട്
വെണ്ടോരിലെ സ്വകാര്യ ആശുപത്രിയിൽ അതിക്രമം നടത്തിയയാളെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി പള്ളിക്കുന്ന് കുറ്റിപ്പറമ്പിൽ ക്രിസ്റ്റോ (27) യാണ് അറസ്റ്റിലായത്. മദ്യ ലഹരിയിൽ ഇയാൾ ജീവനക്കാരോട് മോശമായി പെരുമാറുകയും ജോലിക്ക് തടസം സൃഷ്ടിക്കുകയും പ്രധാന വാതിലിന് കേടുപാടു വരുത്തുകയും ചെയ്തു. വരന്തരപ്പിള്ളി സ്റ്റേഷനിൽ വധശ്രമക്കേസിലും ഒരു അടിപിടിക്കേസിലും പ്രതിയാണ് ക്രിസ്റ്റോ.









0 comments