നഷ്ടപ്പെട്ട 44 മൊബൈൽ കണ്ടെത്തി ഒല്ലൂർ പൊലീസ്

ഒല്ലൂർ
രണ്ടുമാസത്തിനുള്ളിൽ നഷ്ടപ്പെട്ട 44 മൊബൈൽ ഫോണുകൾ കണ്ടെടുത്ത് ഒല്ലൂർ പൊലീസ്. സയർ (സിൽഐആർ ) പോർട്ടലിലൂടെ റെജിസ്റ്റർ ചെയ്തതിന്റെ ഫലമായാണ് ഫോണുകൾ കണ്ടെടുത്തത്. തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ നഷ്ടപെട്ട മൊബൈലുകളുടെ ലൊക്കേഷനുകളിലെ നിരവധിപേരെ ഒല്ലൂർ ഇൻസ്പെക്ടർ പി എം വിമോദിന്റെ നിർദേശത്തിൽ സിപിഒ നിരാജ് മോൻ നിരന്തരമായി ബന്ധപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള കൃത്യമായ പ്രവർത്തനവും സൈബർ സെല്ലിന്റെ സേവനമികവും മൊബൈൽ ഫോണുകൾ തിരികെ ലഭിക്കാൻ സഹായകമായി. മൊബൈൽ ഫോൺ നഷ്ടപെട്ടാൽ ഉടൻ ceir.gov.in എന്ന പോർട്ടലിൽ (https://www.ceir.gov.in/Home/index.jsp) രജിസ്റ്റർ ചെയ്യണം. ഇതിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ നഷ്ടപെട്ട ഫോണിന്റെ ഡൂപ്ലിക്കേറ്റ് സിം എടുത്ത് 24 മണിക്കൂർ കഴിഞ്ഞ് എസ്എംഎസ് ആക്ടീവ് ആയിരിക്കണം. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ റെസീപ്റ്റ് നമ്പരും ഉണ്ടായിരിക്കണം. ഇവ രണ്ടും ഉപയോഗിച്ച് സയർ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. പിന്നീട് മൊബൈൽ ഫോൺ ട്രേസ് ചെയ്തു എന്ന മെസേജ് വരുന്നതനുസരിച്ച് സൈബർ സെല്ലിലോ പൊലീസ് സ്റ്റേഷനിലോ ബന്ധപെടാമെന്നും സിറ്റി പൊലീസ് അറിയിച്ചു.









0 comments