തേവരയിലെ സംഭവം കൊലപാതകമെന്ന് പൊലീസ്; വീട്ടുടമ കുറ്റം സമ്മതിച്ചു

കൊച്ചി : എറണാകുളം തേവരയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചതായി പൊലീസ്. വീട്ടുടമ ജോർജാണ് കൊലപാതകം നടത്തിയതെന്നും കൂടുതൽ വിവരങ്ങൾ സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. സ്ഥിരം മദ്യപാനിയായ ജോർജിനെ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യുന്നത്.
കോന്തുരുത്തി പള്ളിക്ക് സമീപമുള്ള ജോർജിന്റെ വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിനടുത്തിരുന്ന് ഉറങ്ങുന്ന നിലയിലാണ് ജോർജിനെ കണ്ടെത്തിയത്. ഇയാൾ ഇപ്പോഴും മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക തർക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. ജോർജിന്റെ വീടിനുള്ളിൽ നിന്ന് രക്തക്കറ കണ്ടെത്തി.
ശനി രാവിലെ പ്രദേശത്ത് എത്തിയ ശുചീകരണതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞില്ല.








0 comments