തേവരയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞനിലയിൽ; ഒരാൾ കസ്റ്റഡിയിൽ

Screengrab
കൊച്ചി: എറണാകുളം തേവരയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തി. കോന്തുരുത്തി പള്ളിക്ക് സമീപമുള്ള വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ വീട്ടുടമസ്ഥൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു,
ശനി രാവിലെ പ്രദേശത്ത് എത്തിയ ശുചീകരണതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. കൊലപാതകമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സൗത്ത് എസിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.








0 comments