Deshabhimani

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് ചട്ടവിരുദ്ധ നിയമനം; നടപടി വിവാദത്തിൽ

kerala govt file
വെബ് ഡെസ്ക്

Published on Oct 19, 2026, 05:10 PM | 1 min read

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) ഡി സജിത് ബാബുവിനെ ചട്ടവിരുദ്ധമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റിന്റെ ചെയർമാനായി നിയമിച്ചു. സിഇഒ സർക്കാരിൽ മറ്റ് ചുമതലകൾ വഹിക്കരുതെന്നുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ കർശന നിർദേശത്തെ മറികടന്നാണ് നടപടി. ഭരണഘടനാപരമായ നിഷ്പക്ഷത പാലിക്കേണ്ട പദവിയാണിത്. അങ്ങനെയിരിക്കെ സമാന്തരമായി സർക്കാരിന്റെ ഭരണ- സാമ്പത്തിക അധികാരങ്ങളിലേക്ക് കൂടി നിയമിക്കുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.


പൊതുവിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നു എന്ന പേരിലാണ് സിഇഒയെ കൈറ്റ് ചെയർമാനാക്കിയത്. എന്നാൽ ഇതിന് തെരഞ്ഞെടുപ്പ് കമീഷണന്റെ അനുമതി വാങ്ങേണ്ടതുണ്ട്. 2013ലെ കമ്പനി നിയമനം അനുസരിച്ച് പ്രവർത്തിക്കുന്ന കൈറ്റിൽ, ചെയർമാനെ നിയമിക്കാൻ സർക്കാർ പ്രത്യേക ഉത്തരവിറക്കണം.


എസ്ഐആർ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നടപടിക്രമങ്ങളിൽ രാജ്യത്താകെ പ്രതിഷേധവും ആശങ്കയും ഉയരവെയാണ് സർക്കാരിന്റെ വഴിവിട്ട നീക്കം. പൊതുവിദ്യാഭ്യാസ വകുപ്പിൽ കീഴുദ്യോ​ഗസ്ഥനായ അഡീഷണൽ സെക്രട്ടറിയാണ് നിയമന ഉത്തരവിറക്കിയത് എന്നതും വിവാദത്തിലായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home