വ്യാജ ആയുർവേദ സ്പാകൾ അടച്ചുപൂട്ടണം: ആയുർവേദ മെഡിക്കൽ അസോസിയേഷൻ

തിരുവനന്തപുരം : ആയുർവേദത്തിൻ്റെ പേരു പറഞ്ഞ് പ്രവർത്തിക്കുന്ന വ്യാജ ആയുർവേദ സ്പാകളും മാസാജ് പാർലറുകളും അടച്ചുപൂട്ടണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ. ഡോക്ടർമാരുടെ സേവനമൊന്നുമില്ലാതെ അനധികൃതമായാണ് ഇത്തരം അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
ചില സ്ഥാപനങ്ങളിൽ ലൈഗിക വ്യാപാരം ഉൾപ്പെടെയുള്ള നിരവധി അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകളും വന്നിരുന്നു. ഇതു സംബന്ധിച്ച് നിരവധി പരാതികൾ നൽകിയിട്ടുണ്ട്. നിയമങ്ങൾ പാലിക്കാതെയുള്ള ഇത്തരം സ്പാകൾ ആയുർവേദത്തിനും കേരളത്തിൻ്റെ വിനോദ സഞ്ചാര സാധ്യതകൾക്കും മങ്ങലേൽപിക്കുന്നുവെന്നും ആയുർവേദ മെഡിക്കൽ അസോസിയേഷൻ പറഞ്ഞു.








0 comments