Deshabhimani

കോൺ​ഗ്രസ് നേതാക്കൾ പരസ്യപ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് സണ്ണി ജോസഫ്

sunny joseph
വെബ് ഡെസ്ക്

Published on Oct 19, 2026, 05:40 PM | 1 min read

തിരുവനന്തപുരം : കോൺ​ഗ്രസ് നേതാക്കൾ പരസ്യപ്രസ്താവന നടത്തി പാർടിക്ക് തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വിവാദ പ്രസ്താവനകളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞു നിൽക്കണമെന്നും പരിധി വിട്ടതുകൊണ്ടാണ് ഇക്കാര്യം പരസ്യമായി പറയേണ്ടിവന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. നേതാക്കൻമാരുടെ പരസ്യപ്രസ്താവനകൾ കോൺ​ഗ്രസിനൊന്നാകെ തലവേദനയായ സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷന്റെ മുന്നറിയിപ്പ്. പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും പരാതികളും പൊതുവേദികളിൽ ഉന്നയിക്കുന്നതിന് പകരം സംഘടനാ സംവിധാനങ്ങൾക്കുള്ളിൽ ചർച്ചചെയ്ത് പരിഹരിക്കണമെന്നും സണ്ണി ജോസഫ് പറയുന്നു.


വിവാദമുണ്ടാക്കാൻ കോൺ​ഗ്രസ് നേതാക്കൾക്ക് അവകാശമില്ല. പാർടിയുടെ തീരുമാനം അം​ഗീകരിക്കാൻ എല്ലാ നേതാക്കളും ബാധ്യസ്ഥരാണ്. പരിധി വിട്ട അവസരത്തിലാണ് ഞാൻ പരസ്യ പ്രസ്താവനയുമായി രം​ഗത്തെത്തുന്നത്. പാർടി അച്ചടക്കത്തിന്റെ ലംഘനമായി വരുന്ന രൂപത്തിൽ വിവാദ പ്രസ്താവനകളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞു നിൽക്കണം. അത്തരത്തിലുള്ള സമീപനമുണ്ടായാൽ അഖിലേന്ത്യ നേതൃത്വത്തെ അറിയിക്കും. എല്ലാവർക്കും ഇത് ബാധകമാണെന്നും പാർടി വേദിയിൽ മാത്രം അഭിപ്രായം പറഞ്ഞാൽ മതിയെന്നും സണ്ണി ജോസഫ് പറഞ്ഞു.


മുഖ്യമന്ത്രി വി ഡി സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരസ്യവിമർശനത്തിന് പിന്നാലെ കോൺഗ്രസിൽ ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തിലാണ് സണ്ണി ജോസഫിന്റെ പത്രസമ്മേളനമെന്നത് ശ്രദ്ധേയമാണ്. സർക്കാർ തീരുമാനങ്ങളും രാഷ്ട്രീയ നിയമനങ്ങളും സംബന്ധിച്ച് മതിയായ കൂടിയാലോചന നടക്കുന്നില്ലെന്നായിരുന്നു അടൂർ പ്രകാശിന്റെ വിമർശനം. ഇതിനെ അനുകൂലിച്ചും എതിർത്തും നേതാക്കൾ രംഗത്തെത്തിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home