Deshabhimani

മരുതുംകുഴിയിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം

accident death
വെബ് ഡെസ്ക്

Published on Oct 19, 2026, 06:00 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം മരുതുംകുഴിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മലയൻകീഴ് സ്വദേശി മിലിത് (25) ആണ് മരിച്ചത്. മിലിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ മിലിത്തിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയതായാണ് വിവരം.


മരുതുംകുഴി ജംങ്ഷനിലാണ് അപകടമുണ്ടായത്. ശാസ്തമം​ഗലം ഭാ​ഗത്ത് നിന്ന് വൺവേയിലൂടെ പോകുമ്പോഴാണ് മിലിത് സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടൻ തന്നെ മിലിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home