Deshabhimani

ഹൈദരബാദ് വിമാനത്താവളത്തിന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു

hy
വെബ് ഡെസ്ക്

Published on Oct 19, 2026, 05:16 PM | 1 min read

ഹൈദരബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് അനധികൃത കടന്നു കയറ്റം അധികൃതരുടെ ശ്രദ്ധയിൽ വന്നത്. ഇത് വിമാനത്താവളത്തിന്റെ പ്രധാന സിസ്റ്റങ്ങളുമായി ബന്ധിപ്പിച്ചതല്ല. മറ്റ് സുരക്ഷാ പ്രശ്നങ്ങൾ ഇല്ലെന്നും അധികൃതര്‍ വിശദമാക്കി. അക്കൗണ്ട് ഉടൻ വീണ്ടെടുത്തതായും അറിയിച്ചു.


അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സമയത്ത് ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട റിവാർഡ് പ്രോഗ്രാമുകൾ പ്രചരിപ്പിക്കുന്ന പോസ്റ്റുകൾ ഇതിൽ പ്രത്യക്ഷപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് സൈബർ ക്രൈം അധികാരികൾക്കും എക്സ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ജിഎംആർ ഹൈദരാബാദ് ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (GHIAL) പ്രസ്താവനയിലൂടെ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home