വീണ്ടും താഴേക്ക്, ഡോളറിനെതിരെ 89.61 രൂപ

മുംബൈ: വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരെ ഇന്ത്യൻ കറൻസി വെള്ളിയാഴ്ച ഒറ്റദിവസം 93 പൈസയുടെ നഷ്ടം രേഖപ്പെടുത്തി. ഡോളറൊന്നിന് 89.61 രൂപ എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ആദ്യമായാണ് ഡോളറുമായി രൂപയുടെ മൂല്യം 89 രൂപ എന്ന നിലയിലേക്ക് താഴുന്നത്.
വ്യാഴാഴ്ച രൂപയുടെ മൂല്യത്തിൽ 20 പൈസയുടെ നഷ്ടമുണ്ടായിരുന്നു. 88.68 രൂപയിലായിരുന്നു വ്യാപാരം നിർത്തിയത്. ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിലെ അനിശ്ചിതത്വം മുഖ്യ കാരണമായി പറയുന്നു. എന്നാൽ കരാർ നേടുന്നതിന് ഇന്ത്യ റഷൻ എണ്ണ വാങ്ങുന്നത് ഉൾപ്പെടെ നിർത്തി വെച്ചിരിക്കയാണ്.
യൂറോ, യെൻ, പൗണ്ട് തുടങ്ങി ആറ് അന്താരാഷ്ട്ര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് ഏതാനും ദിവസങ്ങൾക്ക് മുൻപുവരെ 98 -ലായിരുന്നു. ഇപ്പോഴിത് നൂറിനു മുകളിലെത്തി.
ഇറക്കുമതിയെ മൂല്യശോഷണം എതിരായി ബാധിക്കും. പ്രവാസികൾക്ക് മെച്ചമാവും. അസംസ്കൃത എണ്ണ, സ്വർണം, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവയുടെ ഇറക്കുമതിച്ചെലവ് ഉയരുന്നത് പ്രാദേശിക വിപണികളിലും പ്രതിഫലിക്കും.







0 comments