ചാക്കിട്ടുപിടിത്തം ചീറ്റിയതിൽ ബിജെപിക്ക് നിരാശ

കൊടുങ്ങല്ലൂർ
സിപിഐ നേതാവിനെ പാർടിയിലെത്തിച്ചതിന്റെ ആഹ്ലാദം മണിക്കൂറുകൾക്കുള്ളിൽ നിരാശയിൽ അവസാനിച്ചതിന്റെ വിഷമത്തിൽ ബിജെപി നേതാക്കൾ. സാമ്പത്തികവും പദവിയും ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ ഏശാതെ പോയതിലും കടുത്ത നിരാശയിലാണിവർ. സിപിഐ പടന്ന ബ്രാഞ്ച് സെക്രട്ടറിയും മേത്തല സഹകരണ ബാങ്ക് ഡയറക്ടറുമായ രാജേഷ് വളർകോടിയാണ് തങ്ങളുടെ പാർടിയിൽ ചേർന്നതായി ബിജെപി നേതാക്കൾ പ്രഖ്യാപിച്ചത്. എന്നാൽ താൻ ബിജെപിയിൽ ചേർന്നിട്ടില്ലെന്നും സിപിഐയോടൊപ്പമാണെന്നും മണിക്കൂറുകൾക്കകം രാജേഷ് വളർകോടി പറഞ്ഞു. സിപിഐ നേതാക്കളോടൊപ്പം മാധ്യമ പ്രവർത്തകരെ കണ്ടാണ് ഇങ്ങനെ പറഞ്ഞത്. പാർടിയുമായുണ്ടായ ചെറിയ അഭിപ്രായവ്യത്യാസമാണ് ബിജെപിയിലേക്ക് പോകാൻ പ്രേരിപ്പിച്ചതെന്നും അത് തെറ്റായ പ്രവൃത്തിയാണെന്ന് ബോധ്യപ്പെട്ട് ഉടൻ തിരിച്ചു വരികയായിരുന്നുവെന്നും ഈ പ്രവൃത്തിയിൽ ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്നും രാജേഷ് വളർ കോടി പറഞ്ഞു.









0 comments