ബാങ്ക് ലയന–-സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കണം: എൻസിബിഇ

എൻസിബിഇ ജില്ലാ സമ്മേളനം കെ ബാബു എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 17, 2025, 02:00 AM | 1 min read

പാലക്കാട്‌

കേന്ദ്ര സർക്കാർ പൊതുമേഖല ബാങ്കുകളുടെ ലയന–-സ്വകാര്യവൽക്കരണ നീക്കങ്ങൾ ഉപേക്ഷിക്കണമെന്ന്‌ നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് (എൻസിബിഇ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ ബാബു എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സെന്തിൽകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ആർ ജയകൃഷ്ണൻ സംഘടന റിപ്പോർട്ടും ജില്ലാ ട്രഷറർ എസ് അരുൺകുമാർ കണക്കും അവതരിപ്പിച്ചു. എൻസിബിഇ (കേരള) സംസ്ഥാന സെക്രട്ടറി എസ് അഖിൽ, സംസ്ഥാന പ്രസിഡന്റ് കെ എൻ അൻസിൽ, ഓൾ ഇന്ത്യ ഓവർസീയർ ബാങ്ക് എംപ്ലോയീസ് യൂണിയൻ റീജണൽ സെക്രട്ടറി ജി പി പ്രശാന്ത്, ബാങ്ക് ഓഫ് ബറോഡ സ്റ്റാഫ് യൂണിയൻ റീജണൽ സെക്രട്ടറി എൻ കെ സന്തോഷ്‌കുമാർ, സൗത്ത് ഇന്ത്യൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സജോ ജോസ് തേറാട്ടിൽ, എസ്ബിഐ കോൺട്രാക്ട് ആൻഡ് കാഷ്വൽ ലേബർ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ സതീഷ് കുമാർ, സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ (കേരളാ സർക്കിൾ) അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ എസ്‌ ശ്രീജിത്‌, ടി ജി രവീന്ദ്രനാഥ്, ജി പി രാമചന്ദ്രൻ, യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്‌ ശ്രേയസ്, ബി സരുൺ, പി രാജേഷ് കുമാർ, പി മഹേഷ്‌ എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ (കേരളാ സർക്കിൾ) ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ് എം വിപിൻദാസ് സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം പ്രസാദൻ മഠത്തിൽ നന്ദിയും പറഞ്ഞു. ഇന്ത്യൻ ഓവർസീസ് ബാങ്ക്‌ ഡിസംബർ ഒന്ന്‌, രണ്ട്‌ തീയതികളിൽ പ്രഖ്യാപിച്ച പണിമുടക്ക് വിജയിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു. ഭാരവാഹികൾ: എസ്‌ ശ്രേയസ് (പ്രസിഡന്റ്‌), കെ ആർ ജയകൃഷ്ണൻ (സെക്രട്ടറി), എസ് അരുൺകുമാർ (ട്രഷറർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Home