print edition നൗഗാം സ്‌ഫോടനത്തിന് കാരണമായത് തീവ്രതയേറിയ പ്രകാശ സംവിധാനം

ന്യൂഡൽഹി
ജമ്മു കശ്‌മീരിലെ നൗഗാം പൊലീസ് സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനം ജാഗ്രതക്കുറവ് മൂലമുണ്ടായതെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്.
ഫരീദാബാദിൽനിന്ന് പിടികൂടിയ സ്‌ഫോടക വസ്‌തുക്കൾ പരിശോധിക്കാൻ താൽക്കാലികമായി ഒരുക്കിയ തീവ്രതയേറിയ ലൈറ്റ് സംവിധാനം പൊട്ടിത്തെറിക്ക് കാരണമായെന്നാണ് വിവരം. അമോണിയം നൈട്രേറ്റുൾപ്പെടെയുള്ള വിവിധ സ്‌ഫോടക വസ്‌തുക്കൾ അവിടെയുണ്ടായിരുന്നു. അസറ്റെഫെനോൺ, ഹൈഡ്രജൻ പെറോക്‌സൈഡ്, സൾഫ്യൂരിക് ആസിഡ് എന്നിവയുടെ മിശ്രിതമായ ഒരു ദ്രാവക പദാർഥവും കൂട്ടത്തിലുണ്ടായിരുന്നു. ഇത് പരിശോധിക്കാൻ ഏർപ്പെടുത്തിയ ശക്തമായ ലൈറ്റിങ് ക്രമീകരണത്തിന്റെ കടുത്തചൂട് സ്‌ഫോടനത്തിന് കാരണമായിരിക്കാമെന്നാണ് റിപ്പോർട്ട്. പൊലീസുകാര്‍ അടക്കം ഒമ്പതുപേര്‍കൊല്ലപ്പെട്ടു.









0 comments