സൗഹൃദ ക്രിക്കറ്റ് മത്സരം നടത്തി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷൻ ഒമ്പതാമത് ത്രൈവാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സൗഹൃദ ക്രിക്കറ്റ് മത്സരത്തിലെ ടീമുകള്‍ ട്രോഫിയുമായി
തിരുവനന്തപുരം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷൻ (കേരള സർക്കിൾ) ഒമ്പതാമത് ത്രൈവാർഷിക സമ്മേളനത്തിന്റെ ഭാഗമായി സൗഹൃദ ക്രിക്കറ്റ് മത്സരം നടത്തി. എസ്ബിഐ ഓഫീസേഴ്സ് അസോസിയേഷനും (കേരള സർക്കിൾ) പ്രസ് ക്ലബ് തിരുവനന്തപുരവുമായി സൗഹൃദ ക്രിക്കറ്റ് മത്സരത്തില്‍ എസ്ബിഐ ഓഫീസേഴ്സ് അസോസിയേഷന്‍ ടീം വിജയിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പ്രവീൺ, എസ്‌ബിഐ ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് രാജേഷ്, പ്രസിഡന്റ് ടി ബിജു, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി പി ഷാജി, എസ്ബിഐ റീജിയൺ–1 റീജണൽ മാനേജർ മാനോജ്, റീജിയൺ–2 റീജണൽ മാനേജർ റോഷൻ എന്നിവർ സംസാരിച്ചു.









0 comments