സിസ്റ്റർ ഉഷ ജോർജിന് ശ്രീനാരായണഗുരു സാഹിതീ പുരസ്കാരം

ശ്രീനാരായണഗുരു സാഹിതീ വനിതാ രത്ന പുരസ്കാരം സിസ്റ്റർ ഉഷ ജോർജിന് ഡോ. എം ആർ തമ്പാൻ സമ്മാനിക്കുന്നു
തിരുവനന്തപുരം
പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന സിസ്റ്റർ ഉഷ ജോർജിന് ശ്രീനാരായണഗുരു സാഹിതീ വനിതാരത്ന പുരസ്കാരം -2025 സമ്മാനിച്ചു. കിഴക്കേക്കല്ലടയിൽ നടന്ന ചടങ്ങിൽ ഡോ. എം ആർ തമ്പാൻ പുരസ്കാരം കൈമാറി. ഗുരുധർമ പ്രചാരണത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഗുരു സാഹിതീ പുരസ്കാരത്തിന് സിസ്റ്റർ ഉഷ ജോർജ് അർഹയായത്. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. അവാർഡ് തുകയുടെ ചെക്ക് ഗുരുസാഹിതീ ചെയർമാന്‍ മലയാലപ്പുഴ സുധൻ കൈമാറി. സ്വാമി വിശ്രുതാത്മാനന്ദ, റവ. ഡോ. സ്റ്റാൻലി റോമൻ, ഡോ.കായംകുളം യൂനുസ്, പി കെ ശ്രീകുമാർ, ഷീല ജോർജ് എന്നിവർ സംസാരിച്ചു.









0 comments