കെ വി കാർത്തികേയൻ മാസ്റ്റർ പുരസ്‌കാരം വി എം ഗിരിജയ്‌ക്ക് സമ്മാനിച്ചു

ഒറ്റപ്പാലം
റഫറൻസ് ലൈബ്രറി ആൻഡ് ജനകീയ വായനശാല ഏർപ്പെടുത്തിയ എഴുത്തോല- കെ വി കാർത്തികേയൻ മാസ്റ്റർ പുരസ്‌കാരം വി എം ഗിരിജയ്‌ക്ക് സമ്മാനിച്ചു. അനുസ്മരണവും പുരസ്‌കാര സമർപ്പണവും കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഇ രാമചന്ദ്രൻ അധ്യക്ഷനായി. വി എം ഗിരിജ എഴുതിയ ‘ചിറമണ്ണൂർ ടു ഷൊർണൂർ’ എന്ന പ്രാദേശിക ചരിത്ര ഗ്രന്ഥത്തിനാണ് 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. ‘മതം വിശ്വാസം മാനവികത’ വിഷയത്തിൽ കവി പി എൻ ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തി. കാർത്തികേയൻ മാസ്റ്ററുടെ സഹോദരൻ കെ വി സുധാകരൻ, ഒറ്റപ്പാലം നഗരസഭാ ചെയർപേഴ്സൺ കെ ജാനകീദേവി, പുരോഗമന കലാസാഹിത്യ സംഘം ഒറ്റപ്പാലം മേഖല സെക്രട്ടറി ഡി ബി രഘുനാഥ്, കവി വി എം ഗിരിജ, ലൈബ്രറി സെക്രട്ടറി ഐ എം സതീശൻ, കെ വി കാർത്തികേയന്റെ ഭാര്യ കെ ദേവയാനി, മകൻ ഋഷി എന്നിവർ സംസാരിച്ചു. ജനസംഗീതസഭയുടെ ഗാനസദസ്സോടെയാണ് പരിപാടി തുടങ്ങിയത്.









0 comments