പ്രൊമോഷണൽ ഇൻസെന്റീവ് നൽകിയില്ല പരാതിക്കാരന് 2,25,550 രൂപ നൽകണമെന്ന് ഉപഭോക്തൃ കോടതി

തൃശൂര്‍
സോളാർ സിസ്റ്റം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പ്രൊമോഷണൽ ഇൻസെന്റീവ് നൽകിയില്ലെന്ന ഹർജിയിൽ പരാതിക്കാരന് അനുകൂലമായി ജില്ലാ ഉപഭോക്തൃ കോടതി വിധി. തൃശൂർ കാട്ടൂർ ചാലിശേരി വീട്ടിൽ ആന്റോ ജോസഫ് നല്‍കിയ ഹർജിയില്‍ എറണാകുളം പേട്ട ചമ്പക്കരയിലെ പ്രിയാ എന്റർപ്രൈസസ് ഉടമ 2,10,550 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും ചെലവിലേക്ക് 5,000 രൂപയും നൽകണം. ഹർജിക്കാരനിൽ നിന്ന് 2,40,000 രൂപ കൈപ്പറ്റിയാണ് സോളാർ സിസ്റ്റം സ്ഥാപിച്ചത്. പ്രൊമോഷണൽ ഇൻസെന്റീവ് ആയി 84 മാസത്തവണകളിലായി 2880 രൂപ വീതം നല്‍കാമെന്ന് കരാറുണ്ടായിരുന്നു. എന്നാ ൽ ഹർജിക്കാരന് ഇൻസ്റ്റാൾമെന്റുകളിലേക്ക് 28,850 രൂപ മാത്രമാണ് നൽകിയത്. പ്രസിഡന്റ് സി ടി സാബു, മെമ്പർമാരായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഹർജിക്കാരന് വേണ്ടി അഡ്വ. എ ഡി ബെന്നി ഹാജരായി.









0 comments