ബിഎസ്എൻഎൽ ഓഫീസിലേക്ക് സെക്യൂരിറ്റി ജീവനക്കാരുടെ മാർച്ച്

സെക്യൂരിറ്റി ജീവനക്കാർ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ് എംപ്ലോയിസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ എഫ് ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ് എംപ്ലോയീസ് അസോസിയേഷൻ സിഐടിയു നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസിനു മുന്നിലേക്ക് തൊഴിലാളികൾ പ്രതിഷേധ മാർച്ച് ധർണയും നടത്തി. ധർണ സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ എഫ് ഡേവിസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എ സിയാവുദ്ദീൻ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി വി ഹരിദാസ്, സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരൻ, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി ശ്രീകുമാർ, വൈസ് പ്രസിഡന്റ് പി ടി പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗം ലവ്യ സന്തോഷ് എന്നിവർ സംസാരിച്ചു. മിനിമം വേതനം 26000 രൂപയാക്കി പുതുക്കി നിശ്ചയിക്കുക, ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തുക, അധിക ജോലിക്ക് ഇരട്ടി വേതനം നൽകുക, ഇഎസ്ഐ , പിഎഫ്, ബോണസ് എന്നിവ എല്ലാ തൊഴിലാളികൾക്കും ബാധകമാക്കുക, തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഏജൻസികൾക്കെതിരെ നിയമനടപടി സ്വീകരിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.









0 comments