സി സുമേഷിനും ഇ സി ബിജുവിനും സിഐടിയു ആദരം

സി സുമേഷിനും ഇ സി ബിജുവിനും സിഐടിയു ജില്ലാകമ്മിറ്റി നൽകിയ ആദരം
തൃശൂർ
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് സി സുമേഷ്, സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ 400 മീറ്റർ ഫ്രീസ്‌റ്റൈയിൽ, 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക് എന്നിവയിൽ സ്വർണമെഡലുൾപ്പെടെ വിവിധ മത്സരങ്ങളിൽ ജേതാവായ ജില്ലാ കമ്മിറ്റി അംഗം ഇ സി ബിജു എന്നിവരെ സിഐടിയു ജില്ലാ കമ്മിറ്റി ആദരിച്ചു. നൽകി. ജില്ലാ ജനറൽ സെക്രട്ടറി യുപി ജോസഫ് പൊന്നാട അണിയിച്ചു. ജില്ലാ പ്രസിഡന്റ് കെ കെ രാമചന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ പ്രസന്നകുമാരി, ജില്ലാ ട്രഷറർ ലതചന്ദ്രൻ എന്നിവർ സംസാരിച്ചു.









0 comments