അഭിനന്ദനമർപ്പിച്ച് സിഐടിയു

സിഐടിയു ജില്ലാ ജനറൽ കൗൺസിൽ സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
കേന്ദ്ര സർക്കാർ സൃഷ്ടിച്ച കടുത്ത സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും തൊഴിലാളി ക്ഷേമ നടപടികളുമായി മുന്നോട്ടുപോവുന്ന എൽഡിഎഫ് സർക്കാരിന് സിഐടിയു ജില്ലാ ജനറൽ കൗൺസിലിന്റെ അഭിനന്ദനം. ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, സ്കൂൾ പാചകത്തൊഴിലാളികൾ എന്നിവർക്ക് വേതന വർധന, സ്‌ത്രീ സുരക്ഷാ പെൻഷൻ, യുവാക്കൾക്കും വിദ്യാർഥികൾക്കും ആനുകൂല്യങ്ങൾ, സാമൂഹ്യ ക്ഷേമ പെൻഷൻ 2000 രൂപയാക്കൽ, സർക്കാർ ജീവനക്കാർക്ക് ഡി എ കുടിശ്ശിക നൽകാനുള്ള തീരുമാനം എന്നിവയെല്ലാം അടിസ്ഥാന വിഭാഗത്തെ ചേർത്ത് പിടിക്കലാണ്. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കേരളം അതി ദാരിദ്ര്യമുക്ത സംസ്ഥാനമാവുകയാണെന്നതും അഭിമാനാർഹമാണ്. തൃശൂർ സുവോളജിക്കൽ പാർക്കിന്റെ സാധ്യത ഉൾപ്പെടുത്തി നഗര വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം പി കെ ഷാജൻ, ജില്ലാ ട്രഷറർ ലത ചന്ദ്രൻ എന്നിവർ സംസാരിച്ചു.









0 comments