തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ പ്രതിഷേധം

കാനറാ ബാങ്ക് തൃശൂർ റീജണൽ ഓഫീസിന്റെ മുന്നിൽ നടന്ന ധർണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യാ ജോ. സെക്രട്ടറി പി എച്ച് വിനിത ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍
കാനറാ ബാങ്കിലെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ബാങ്കിന്റെ തൃശൂർ റീജണൽ ഓഫീസിന് മുന്നിൽ ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ നടത്തി. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പി എച്ച് വിനിത ഉദ്ഘാടനം ചെയ്തു. കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ അഖിലേന്ത്യാ കമ്മിറ്റിയംഗം എ ജയൻ അധ്യക്ഷനായി. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി ജെറിൻ കെ ജോൺ, ബിഇഎഫ്ഐ അഖിലേന്ത്യാ വനിതാ സബ് കമ്മിറ്റി കൺവീനർ കെ കെ രജിത മോൾ, ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാ സെക്രട്ടറി പി കെ വിപിൻ ബാബു, ബിഇഎഫ്ഐ ജില്ലാ സെക്രട്ടറി വി കെ ജയരാജൻ, ബിജി ദിലീപ്, പി വി ദേവസി, ടെൻസൻ ജോയ്, കാനറാ ബാങ്ക് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം വി പി പ്രവീൺ, ജയ്സൺ ജെ ചിറയത്ത് എന്നിവർ സംസാരിച്ചു.









0 comments