ബിഎസ്എൻഎൽ ഓഫീസ് മാർച്ച് വിജയിപ്പിക്കും

കെസിഇയു കൊടകര ഏരിയ കൺവൻഷൻ ജില്ലാ സെക്രട്ടറി സി ഡി വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു
പുതുക്കാട്
സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ 20ന് നടക്കുന്ന തൃശൂർ ബിഎസ്എൻഎൽ ഓഫീസ് മാർച്ച് വിജയിപ്പിക്കാൻ കെസിഇയു (സിഐടിയു) കൊടകര ഏരിയ കൺവെൻഷൻ തീരുമാനിച്ചു. ജില്ലാ സെക്രട്ടറി സി ഡി വാസുദേവൻ ഉദ്ഘാടനം ചെയ്തു. കൊടകര ഏരിയ പ്രസിഡന്റ് പി സി ഉമേഷ് അധ്യക്ഷനായി. കെ സി ജെയിംസ്, വർഗീസ് ആന്റണി, കെ എ വിധു, പി വിഗോപിനാഥ്, എം സി രജനി, എ എസ് ജിനി എന്നിവർ സംസാരിച്ചു









0 comments