സുബമണിയുടെ പുസ്തകങ്ങൾ പ്രകാശിപ്പിച്ചു

കുഴിക്കാട്ടുശേരി ഗ്രാമികയിൽ സുബമണിയുടെ നാടൻ പാട്ടുകളുടെ സമാഹാരം സി ജെ കുട്ടപ്പൻ പ്രകാശിപ്പിക്കുന്നു
കുഴിക്കാട്ടുശേരി
കവിയും ചിത്രകാരനും റാപ്പ് ഗായകനുമായ സുബമണി തയ്യാറാക്കിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം കുഴിക്കാട്ടുശേരി ഗ്രാമികയില്‍ നടന്നു. മലയാളത്തിലെ നാടൻപാട്ട് രംഗത്തെ 20 പ്രമുഖരുടെ 56 പാട്ടുകളടങ്ങുന്ന ‘പാട്ടും പറച്ചിലും' നാടൻപാട്ട് കലാകാരൻ സി ജെകുട്ടപ്പൻ പ്രകാശിപ്പിച്ചു. കെ വി ഉണ്ണിമായ ഏറ്റുവാങ്ങി. 'സുബമണിയും കുട്ട്യോളും ' വിഘ്നേശിന് നൽകി കലാഭവന്‍ മണികണ്ഠന്‍ പ്രകാശിപ്പിച്ചു. ഗ്രാമിക പ്രസിഡന്റ് പി കെ കിട്ടൻ അധ്യക്ഷനായി. കവി കണ്ണൻ സിദ്ധാർഥ്, വി കെ ശ്രീധരൻ,രഞ്ജിനി ഷൈൻകുമാർ, ഡോ.എം കെ മുകുന്ദൻ, ഇ കെ മോഹൻദാസ്, സുബമണി എന്നിവർ സംസാരിച്ചു.









0 comments