മരണാനന്തര ബഹുമതി

ജോൺസൺ മാസ്റ്റർക്ക് 
കമുകറ സംഗീത പുരസ്‌കാരം

...
വെബ് ഡെസ്ക്

Published on Oct 26, 2025, 12:29 AM | 1 min read


തൃശൂർ

കമുകറ ഫൗണ്ടേഷന്റെ കമുകറ സംഗീത പുരസ്‌കാരം അന്തരിച്ച സംഗീത സംവിധായകൻ ജോൺസൺ മാസ്റ്റർക്ക് സമ്മാനിക്കും. 50,000 രൂപയും പ്രശസ്‌തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ്‌ പുരസ്‌കാരമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രൊഫ. ഡോ. ഓമനക്കുട്ടി ചെയർമാനായ ജൂറി കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 31ന് റീജണൽ തിയറ്ററിൽ വൈകിട്ട് 4.30ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ജോൺസന്റെ ഭാര്യ റാണി ജോൺസന് പുരസ്‌കാരം സമ്മാനിക്കും. ഗീതം സംഗീതത്തിന്റെ സഹകരണത്തോടെ നടക്കുന്ന ചടങ്ങിൽ ജോൺസൻ– കമുകറ ഗാനങ്ങൾ ഉൾക്കൊള്ളുന്ന മായാമയൂരം എന്ന പേരിൽ സംഗീത പരിപാടിയും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ പി വി ശിവൻ, ഇ എച്ച് മുഹമദ് റഷീദ്, സുകുമാരൻ ചിത്രസൗധം, ഡോ. കമുകറ ആർ ശ്രീലേഖ, ടി വി അനന്തനാരായണൻ എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home