സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം സമ്മാനിച്ചു

സി വി ശ്രീരാമൻ സ്മൃതി പുരസ്കാര സമർപ്പണം എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു
കുന്നംകുളം
സി വി ശ്രീരാമൻ ട്രസ്റ്റ് ചെറുകഥാകൃത്തുക്കൾക്കായി നൽകുന്ന സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം തിരുവനന്തപുരം സ്വദേശി മനോജ് വെള്ളനാടിന് സമർപ്പിച്ചു. "ഉടൽവേദം' എന്ന കഥാ സമാഹാരത്തിനാണ് പുരസ്‌കാരം. 29000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്കാരം. കെ എ മോഹൻദാസ്, കെ വി സുബ്രഹ്മണ്യൻ, മനോഹരൻ വി പേരകം, എന്നിവരടങ്ങിയ പാനലാണ് ജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്‌കാര സമർപ്പണം ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ് ഉദ്ഘാടനം ചെയ്തു. സി വി ശ്രീരാമൻ ട്രസ്റ്റ് ചെയർമാൻ വി കെ ശ്രീരാമൻ പുരസ്കാരം സമർപ്പിച്ചു. എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷനായി. "സി വി ശ്രീരാമന്റെ കഥാലോകം' എന്ന വിഷയത്തിൽ കെ വി സജയ് സ്മാരക പ്രഭാഷണം നടത്തി. കൺവീനർ ടി കെ വാസു, കെ എ മോഹൻദാസ്, സി എസ് ഋത്വിക്, മനോജ് വെള്ളനാട് എന്നിവർ സംസാരിച്ചു.









0 comments