വധശ്രമക്കേസ് പ്രതി പിടിയിൽ

ജിഷ്ണു
മാള
നിരവധി വധശ്രമക്കേസുകളിലെ പ്രതിയെ മാള പൊലീസ് അറസ്റ്റ്‌ചെയ്‌തു. മടത്തുംപടി കോനാട്ട് വീട്ടിൽ ജിഷ്ണു(27) ആണ് പിടിയിലായത്. എസ്‌സിപിഒമാരായ കെ കെ ജിബിൻ, ടി എസ് ശ്യാംകുമാർ എം ആർ ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് പാവറട്ടിയിലെ ഒളിസങ്കേതത്തിൽ നിന്ന് ഇയാളെ പിടികൂടിയത്. എസ്‌ഐമാരായ കെ ടി ബെന്നി, ഒ പി അനിൽകുമാർ, എഎസ്‌ഐ ഷീജ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ ജിഷ്ണുവിനെ റിമാൻഡ് ചെയ്തു.









0 comments